വെളുത്ത സിംഹ കുട്ടികള്‍ക്ക് പേരിട്ട് സമ്മാനങ്ങള്‍ നേടാൻ അവസരം

ദുബായ്: ദുബായ് മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ദുബായ് സഫാരി പാര്‍ക്കില്‍ ഈ അടുത്തിടെ ജനിച്ച രണ്ട് വെളുത്ത സിംഹകുട്ടികള്‍ക്ക് പേര് നിര്‍ദേശിക്കാനാണ് മുനിസിപ്പാലിറ്റി തങ്ങളുടെ സോഷ്യല്‍ മീഡിയ വഴി പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്.
മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ക്ക് പുറമെ സഫാരിയിലേക്കുള്ള പ്രവേശന ടിക്കറ്റും സമ്മാനമായി നല്‍കും. ദുബായ് മുനിസിപ്പാലിറ്റിയുടെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പേജുകളില്‍ നിങ്ങള്‍ക്ക് പേരുകള്‍ നിര്‍ദേശിക്കാം. സിംഹ കുട്ടികളില്‍ ഒന്ന് ആണും മറ്റൊന്ന് പെണ്ണുമാണ്.
അനുയോജ്യമായ പേര് കണ്ടെത്തുമ്ബോള്‍ ഇതി പരിഗണിക്കുന്നത് വിജയ സാധ്യത കൂടും. കുട്ടികള്‍ തങ്ങളുടെ അമ്മയുടെ കൂടെ മികച്ച സുഖത്തില്‍ കഴിയുകയാണെന്നും കൂടാതെ പ്രത്യേക പരിചരണത്തിനായ് മുഴുവന്‍ സമയത്തും ജീവനക്കാര്‍ ഇവര്‍ക്ക് ചുറ്റുമുണ്ടെന്നും മുനിസിപ്പാലിറ്റി അധിക്രതര്‍ അറിയിച്ചു

Comments