സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിനും മാനേജ്മെന്റിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിനും മാനേജ്മെന്റിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
കൂടുതല്‍ ഫീസ് വാങ്ങാമെന്ന സുപ്രീം കോടതി വിധി പാലിക്കുന്നില്ലെന്നും, സ്വകാര്യ കോളേജുകളില്‍ കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് എന്ത് കൊണ്ടെന്നും ഹൈക്കോടതി ആരാഞ്ഞു.
കുട്ടികളുടെയും രക്ഷിതാക്കളുടെയും അവസ്ഥ ആരും മനസിലാക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.
മാത്രമല്ല, ഫീസ് വിഷയം ആകെ കുഴഞ്ഞ് മറഞ്ഞിരിക്കുകയാണെന്നും, ലളിതമായി പരിഹരിക്കേണ്ട വിഷയം സങ്കീര്‍ണമാക്കിയെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
ഫീസ് സംബന്ധിച്ച വിജ്ഞാപനങ്ങള്‍ ഹാജരാക്കാനും കോടതി എജിക്ക് നിര്‍ദേശം നല്‍കി.
സ്വാശ്രയ വിഷയത്തില്‍ വിശദമായ വാദം ഹൈക്കോടതി നാളെ കേള്‍ക്കും
Comments
Post a Comment